Tuesday 25 March 2014

ബിസിനസ്സ്
......................


പൊക്കിൾകൊടി മുറിച്ചു
രക്തബന്ധം നിലപ്പിച്ചു
പത്തു മാസം ചുമന്ന
ഗർഭപാത്ത്രത്തിനും വിലയിട്ടു
ഇനിയുമുണ്ട് വിറ്റു തുലയ്ക്കാൻ
ഈ ഭൂമി ഈ മണ്ണ്
ഇവിടുത്തെ പെണ്ണ്..........

Friday 14 March 2014

                                                                        ഗദ്ഗദം
                                                                  ...........................





നഷ്ട്ടപെട്ടെന്നു  കരുതിയ മകൾ
ഇന്നെന്റെ കണ്മുന്നിൽ.
നിനക്കായ് ഈ അച്ഛൻ തീരത്തു
ശോകം ഇല്ലാത്ത  വനി.
ഈ പിതാവിന്റെ അസ്ഥിത്വം
പോലും തച്ചുടച്ച് എൻ മകളെ
എന്നിൽ നിന്നടർത്തി ജീവനോടെ
മണ്ണിൽ കുഴിച്ചിട്ടവൻ നന്മയത്രെ ,
അപ്പോൾ ഈ പിതാവോ??????

Sunday 2 March 2014

അന്നദാനം


                                            അന്നദാനം 
                    ......................................................................





ന്നദാനം നടക്കുകയാണ്. മനസിലായില്ലേ അന്നദാനം , അന്നദാനം! അന്നം ആണ് ദാനം ചെയ്യപ്പെടുന്നത്. അതിനു വന്നിരിക്കുന്നവരെല്ലാം പാവപെട്ട ആള്ക്കാരും. ഞാനും വരിയിൽ നിൽപ്പുണ്ട്. അന്നദാനപ്പുരയുടെ മുൻപിലുള്ള കാറുകളും, ഇരുചക്ക്ര വാഹനങ്ങളും കണ്ടാൽത്തന്നെ മനസിലാകും വന്നിരിക്കുന്നവരുടെ ദാരിദ്ര്യം. 
ഈ ആള്ക്കാരുടെ ആക്രാന്തവും ഉന്തും തള്ളും കണ്ടാൽ ഒരു മൂന്നാം ലോക മഹായുദ്ധത്തിന്റെ സാധ്യത തള്ളിക്കളയാൻ ആകില്ല. അപ്പോളല്ലേ രസം, അതാ വരുന്നു അന്നദാനത്തിന്റെ യഥാർത്ഥ അവകാശി.
                                ആളൊരു ഭിക്ഷക്കാരൻ ആണ്. അപ്പോ  വൃത്തിയുടെ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ആള് ആദ്യം ഈ വരിയിൽ നില്ക്കുന്നവരെ എല്ലാം നോക്കി ചിരിച്ചു. ഒരു പക്ഷെ തന്നെക്കാളും പാവപെട്ടവർ ഒരു നേരത്തെ ആഹാരത്തിനായി വരി നിൽക്കുന്നത് കണ്ടിട്ടാകും. ആളും പതിയെ വന്നു വരിയിൽ നിന്നു. അപ്പൊ തന്നെ അടുത്തുണ്ടായിരുന്ന രണ്ട് മൂന്നു ന്യൂ ജെനറേഷൻ അങ്ങു ഇറങ്ങി പോയി. ഫെയിസ് ബുക്കിൽ ഒരു ഭിക്ഷക്കാരനുമായി ക്യൂ നിൽക്കുന്ന സ്റ്റാറ്റസ് ഇടാൻ വയ്യാത്ത കൊണ്ട് ആയിരിക്കണം. എന്തായാലും പാവപെട്ടവർക്കായി ഈശ്വരൻറെ പ്രസാദ രൂപത്തിൽ ആഹാര ദാന നടത്തിപ്പു കമ്മിറ്റിക്കാർ ഓടിയെത്തി. ആളിനു നല്ല ചീത്ത വിളി കൊടുത്തു. പാവം അത് സഹിച്ചും ആ വരിയിൽ തന്നെ നിന്നു. മ്... മ്.... രക്ഷ ഇല്ല. " നീ പോവില്ല അല്ലെ മാന്യന്മാർ ആഹാരം കഴിക്കാൻ നില്ക്കുന്ന ക്യൂ ആണ് ഇത്. നീ പിന്നെ വന്നാ മതി" ഒറ്റ തള്ള്. അതാ കിടക്കുന്നു ഇന്ത്യയുടെ പുരോഗതിയുടെ അടയാളം  ഭിക്ഷക്കാരന്റെ രൂപത്തിൽ  തറയിൽ. ആള് എഴുന്നേറ്റ് വേച്ചു വേച്ചുനടന്നു പോയി. എനിക്ക് മനസ്സിൽ എന്തോ ഒരു....
ഈ ആഹാരം എനിക്ക് വേണ്ട. ഞാനും ഇറങ്ങി അവിടെ നിന്നും പോയി. മനസ്സിൽ അപ്പോഴും ഒരു ചോദ്യം ബാക്കി, സത്യത്തിൽ ഈ അന്നദാനത്തിന്റെ യഥാർത്ത അവകാശികൾ ആരാണ്........?