Wednesday 25 June 2014











                                                    സുഹൃത്തുക്കളെ ഏതാനും ദിവസങ്ങൾക്ക് മുൻപ് തമ്പാനൂർ ഉണ്ടായതിനു സമാനമായ ഒരു സംഭവം മരുതംകുഴി  എന്ന സ്ഥലത്തും ഉണ്ടായി. സനൽകുമാർ എന്ന ഒരു പോലീസുകാരൻ എതിർദിശയിൽ വണ്‍വേയിൽ തെറ്റായി കയറി വന്ന ബൈക്ക് ഇടിച്ചു റോഡിൽ തെറിച്ചു വീണു രക്തം വാർന്നു കിടന്നു ആരും തിരിഞ്ഞു നോക്കാതെ മണിക്കൂറുകളോളം. അതു വഴി കടന്നു പോയ പലരും ആ കാഴ്ച്ച കണ്ടില്ല, അല്ല കണ്ടിട്ടും കാണാതെ പോയി. ആർക്കാണ് നഷ്ട്ടം. അയാളുടെ കുടുംബത്തിനു മാത്രം അല്ലെ?? അയാൾ നമുക്ക് വേണ്ടി ഉറക്കവും ആരോഗ്യവും കളഞ്ഞു കാവൽ ജോലി ചെയ്യുന്ന ഒരു പോലീസുകാരൻ ആണ്. നാളെ നിങ്ങള്ക്കും ഇതേ അവസ്ഥ ഉണ്ടാകാം... വെറും 3 വയസ്സ് മാത്രം പ്രായമുള്ള ഒരു കുട്ടി ഉണ്ട് അദ്ദേഹത്തിനു.
                                                     
                                                         നമ്മൾ മലയാളികൾ എന്തുകൊണ്ട് ഇങ്ങനെ ആയിപോകുന്നു.. കഷ്ടം...........

Sunday 11 May 2014

mother's day
 ഇന്നലെ അമ്മമാരുടെ ദിനം ആയിരുന്ന കാരണം പലരും സ്വന്തം അമ്മയെ ഓർത്തു കാണും. പക്ഷെ എന്തിനാ അത് ഫേസ് ബുക്കിലൂടെ മറ്റുള്ളവരെ കാണിക്കുന്നത്? നിങ്ങളുടെ അമ്മ ഫേസ് ബുക്ക്‌ അക്കൌണ്ട് ഉള്ള ആൾ ആണോ? അതോ മറ്റുള്ളവരെ കാണിക്കുന്നതിന് വേണ്ടി മാത്രം ആണോ ഈ സ്നേഹ നാടകം? എത്ര പേർ സ്വന്തം അമ്മയോട് നേരിട്ട് പറഞ്ഞു അമ്മേ ഞാൻ അമ്മയെ എന്ത് മാത്രം സ്നേഹിക്കുന്നു എന്ന്?....

Tuesday 25 March 2014

ബിസിനസ്സ്
......................


പൊക്കിൾകൊടി മുറിച്ചു
രക്തബന്ധം നിലപ്പിച്ചു
പത്തു മാസം ചുമന്ന
ഗർഭപാത്ത്രത്തിനും വിലയിട്ടു
ഇനിയുമുണ്ട് വിറ്റു തുലയ്ക്കാൻ
ഈ ഭൂമി ഈ മണ്ണ്
ഇവിടുത്തെ പെണ്ണ്..........

Friday 14 March 2014

                                                                        ഗദ്ഗദം
                                                                  ...........................





നഷ്ട്ടപെട്ടെന്നു  കരുതിയ മകൾ
ഇന്നെന്റെ കണ്മുന്നിൽ.
നിനക്കായ് ഈ അച്ഛൻ തീരത്തു
ശോകം ഇല്ലാത്ത  വനി.
ഈ പിതാവിന്റെ അസ്ഥിത്വം
പോലും തച്ചുടച്ച് എൻ മകളെ
എന്നിൽ നിന്നടർത്തി ജീവനോടെ
മണ്ണിൽ കുഴിച്ചിട്ടവൻ നന്മയത്രെ ,
അപ്പോൾ ഈ പിതാവോ??????

Sunday 2 March 2014

അന്നദാനം


                                            അന്നദാനം 
                    ......................................................................





ന്നദാനം നടക്കുകയാണ്. മനസിലായില്ലേ അന്നദാനം , അന്നദാനം! അന്നം ആണ് ദാനം ചെയ്യപ്പെടുന്നത്. അതിനു വന്നിരിക്കുന്നവരെല്ലാം പാവപെട്ട ആള്ക്കാരും. ഞാനും വരിയിൽ നിൽപ്പുണ്ട്. അന്നദാനപ്പുരയുടെ മുൻപിലുള്ള കാറുകളും, ഇരുചക്ക്ര വാഹനങ്ങളും കണ്ടാൽത്തന്നെ മനസിലാകും വന്നിരിക്കുന്നവരുടെ ദാരിദ്ര്യം. 
ഈ ആള്ക്കാരുടെ ആക്രാന്തവും ഉന്തും തള്ളും കണ്ടാൽ ഒരു മൂന്നാം ലോക മഹായുദ്ധത്തിന്റെ സാധ്യത തള്ളിക്കളയാൻ ആകില്ല. അപ്പോളല്ലേ രസം, അതാ വരുന്നു അന്നദാനത്തിന്റെ യഥാർത്ഥ അവകാശി.
                                ആളൊരു ഭിക്ഷക്കാരൻ ആണ്. അപ്പോ  വൃത്തിയുടെ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ആള് ആദ്യം ഈ വരിയിൽ നില്ക്കുന്നവരെ എല്ലാം നോക്കി ചിരിച്ചു. ഒരു പക്ഷെ തന്നെക്കാളും പാവപെട്ടവർ ഒരു നേരത്തെ ആഹാരത്തിനായി വരി നിൽക്കുന്നത് കണ്ടിട്ടാകും. ആളും പതിയെ വന്നു വരിയിൽ നിന്നു. അപ്പൊ തന്നെ അടുത്തുണ്ടായിരുന്ന രണ്ട് മൂന്നു ന്യൂ ജെനറേഷൻ അങ്ങു ഇറങ്ങി പോയി. ഫെയിസ് ബുക്കിൽ ഒരു ഭിക്ഷക്കാരനുമായി ക്യൂ നിൽക്കുന്ന സ്റ്റാറ്റസ് ഇടാൻ വയ്യാത്ത കൊണ്ട് ആയിരിക്കണം. എന്തായാലും പാവപെട്ടവർക്കായി ഈശ്വരൻറെ പ്രസാദ രൂപത്തിൽ ആഹാര ദാന നടത്തിപ്പു കമ്മിറ്റിക്കാർ ഓടിയെത്തി. ആളിനു നല്ല ചീത്ത വിളി കൊടുത്തു. പാവം അത് സഹിച്ചും ആ വരിയിൽ തന്നെ നിന്നു. മ്... മ്.... രക്ഷ ഇല്ല. " നീ പോവില്ല അല്ലെ മാന്യന്മാർ ആഹാരം കഴിക്കാൻ നില്ക്കുന്ന ക്യൂ ആണ് ഇത്. നീ പിന്നെ വന്നാ മതി" ഒറ്റ തള്ള്. അതാ കിടക്കുന്നു ഇന്ത്യയുടെ പുരോഗതിയുടെ അടയാളം  ഭിക്ഷക്കാരന്റെ രൂപത്തിൽ  തറയിൽ. ആള് എഴുന്നേറ്റ് വേച്ചു വേച്ചുനടന്നു പോയി. എനിക്ക് മനസ്സിൽ എന്തോ ഒരു....
ഈ ആഹാരം എനിക്ക് വേണ്ട. ഞാനും ഇറങ്ങി അവിടെ നിന്നും പോയി. മനസ്സിൽ അപ്പോഴും ഒരു ചോദ്യം ബാക്കി, സത്യത്തിൽ ഈ അന്നദാനത്തിന്റെ യഥാർത്ത അവകാശികൾ ആരാണ്........?